വീര്യം കൂടിയ ‘ജവാൻ’ അടിച്ച് ആളുകൾ പൂസായി; വിൽപ്പന നിർത്തിവെക്കാൻ ഉത്തരവ്

വീര്യം കൂടിയ ‘ജവാൻ’ അടിച്ച് ആളുകൾ പൂസായി; വിൽപ്പന നിർത്തിവെക്കാൻ ഉത്തരവ്

ജവാൻ മദ്യത്തിന് വീര്യം കൂടുതലെന്ന് രാസപരിശോധനയിൽ കണ്ടെത്തിയതിന് പിന്നാലെ സംസ്ഥാനത്ത് വിൽപ്പന നിർത്തിവെക്കാൻ എക്‌സൈസ് വകുപ്പിന്റെ ഉത്തരവ്. ജൂലൈ 20നുള്ള മൂന്ന് ബാച്ച് മദ്യത്തിന്റെ വിൽപ്പന അടിയന്തരമായി നിർത്തിവെക്കാനാണ് നിർദേശം

രാസപരിശോധനയിൽ ജവാൻ മദ്യത്തിൽ സെഡിമെന്റ്‌സിന്റെ അളവ് കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് എല്ലാ ഡിവിഷനുകളിലേക്കും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർമാർക്ക് എക്‌സൈസ് കമ്മീഷണർ അറിയിപ്പ് നൽകി.

നിയമവിധേയമായതിലും അധികം ആൽക്കഹോൾ അടങ്ങിയ മദ്യം വിറ്റ കോഴിക്കോട്ടെ ബാർ അടച്ചുപൂട്ടിയിരുന്നു. ബാറിന്റെ ലൈസൻസും റദ്ദാക്കി. മുക്കത്തെ മലയോരം ഗേറ്റ് വേ ബാറാണ് 50 ശതമാനം അധികം ആൽക്കഹോൾ അടങ്ങിയ മദ്യം വിറ്റത്.

Share this story