ജയസൂര്യ അസത്യം പറഞ്ഞത് ബോധപൂർവം, കൃഷ്ണപ്രസാദിന് വ്യക്തമായ രാഷ്ട്രീയം: മന്ത്രി പി പ്രസാദ്

prasad

ജയസൂര്യക്കും കൃഷ്ണപ്രസാദിനുമെതിരെ വിമർശനവുമായി മന്ത്രി പി പ്രസാദ്. കൃഷ്ണപ്രസാദിന് വ്യക്തമായ രാഷ്ട്രീയമുണ്ട്. നടൻ ജയസൂര്യ അസത്യം പറഞ്ഞത് ബോധപൂർവമാണ്. ജയസൂര്യയുടെ വാദങ്ങളെല്ലാം പൊളിഞ്ഞുവെന്നും മന്ത്രി പ്രതികരിച്ചു. കഴിഞ്ഞ ദിവസം മന്ത്രിമാരെ വേദിയിലിരുത്തി കർഷകർക്ക് വേണ്ടിയെന്ന രീതിയിൽ ജയസൂര്യ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു

അതേസമയം സമൂഹ മാധ്യമങ്ങളിലും ജയസൂര്യയുടെ കർഷക പ്രേമത്തെ ചൊല്ലി വാഗ്വാദങ്ങൾ നടക്കുന്നുണ്ട്. ഡൽഹിയിൽ കർഷക സമരം കൊടുമ്പിരി കൊണ്ട സമയത്തൊന്നും കർഷക സ്‌നേഹം കാണിക്കാത്ത ജയസൂര്യ ഇപ്പോൾ കാണിക്കുന്നത് ഇരട്ടത്താപ്പ് നിലപാട് എന്നാണ് പലരും പറയുന്നത്. ജയസൂര്യയുടെ വിമർശനങ്ങൾക്ക് മന്ത്രി പി രാജീവ് ഇതേ വേദിയിൽ വെച്ച് തന്നെ മറുപടിയും നൽകിയിരുന്നു.
 

Share this story