കേരളത്തിൽ ജെഡിഎസ് ഇടത് മുന്നണിക്കൊപ്പം ഉറച്ച് നിൽക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

krishnankutty

ജെഡിഎസ് കേരളാ ഘടകം എൻഡിഎക്കൊപ്പം പോകില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. ദേശീയതലത്തിലെ നീക്കം കേരളത്തിൽ ബാധിക്കില്ല. സംസ്ഥാന ഘടകം ഒരിക്കലും ബിജെപിക്കൊപ്പം ചേരില്ല. ബിജെപി സർക്കാരിന്റെ നയങ്ങൾ അംഗീകരിക്കാൻ കഴിയാത്തതാണ്. എൻഡിഎക്കൊപ്പം ചേരാനെടുത്ത തീരുമാനം പിൻവലിക്കാൻ ദേശീയ നേതൃത്വത്തിൽ സമ്മർദം ചെലുത്തും. കേരളത്തിൽ ഇടത് മുന്നണിക്കൊപ്പം തന്നെ അടിയുറച്ച് നിൽക്കുമെന്നും കൃഷ്ണൻകുട്ടി പറഞ്ഞു

നാളെ നടക്കുന്ന എൻഡിഎ നേതൃയോഗത്തിലേക്ക് ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന് എച്ച് ഡി ദേവഗൗഡ നേരത്തെ പറഞ്ഞിരുന്നു. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ദയനീയ പ്രകടനം കാഴ്ച വെക്കേണ്ടി വന്നതിന് പിന്നാലെയാണ് ജെഡിഎസ് എൻഡിഎയുമായി അടുക്കുന്നത്.
 

Share this story