ജി20 ഉച്ചകോടിയിൽ ഷീ ജിൻപിങ് പങ്കെടുക്കില്ല എന്നറിഞ്ഞതിൽ താൻ നിരാശനാണെന്ന് ജോ ബൈഡൻ

biden

ഇന്ത്യയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ നിന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് വിട്ടുനിൽക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഷീയുടെ നിലപാടിൽ തനിക്ക് നിരാശയുണ്ടെന്ന് ബൈഡൻ പറഞ്ഞു. അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താൻ ഉദ്ദേശിച്ചിരുന്നുവെന്നും ബൈഡൻ വ്യക്തമാക്കി

ഇന്ത്യ-ചൈന അതിർത്തി സംഘർഷം, ഭൂപട വിവാദം എന്നിവയുടെ പശ്ചാത്തലത്തിലാണ് ഷീ പങ്കെടുക്കാത്തത് എന്നാണ് വിവരം. ജി20 ഉച്ചകോടിയിൽ ഷീ ജിൻപിങ് പങ്കെടുത്തില്ലെങ്കിൽ നവംബറിലാണ് ബൈഡനുമായി കൂടിക്കാഴ്ചക്ക് അവസരമുണ്ടാകുക.
 

Share this story