വ്യക്തികൾക്കെതിരായ കേസുകൾ മുൻനിർത്തി പ്രതിപക്ഷം സർക്കാരിന്റെ പ്രതിച്ഛായ തകർക്കാൻ നോക്കുന്നു: ജോസ് കെ മാണി

വ്യക്തികൾക്കെതിരായ കേസുകൾ മുൻനിർത്തി പ്രതിപക്ഷം സർക്കാരിന്റെ പ്രതിച്ഛായ തകർക്കാൻ നോക്കുന്നു: ജോസ് കെ മാണി

വ്യക്തികൾക്കെതിരായ കേസുകൾ മുൻനിർത്തി പ്രതിപക്ഷം എൽ.ഡി.എഫ് സർക്കാരിന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുകയാണെന്ന് കേരള കോൺഗ്രസ് നേതാവ് ജോസ് കെ. മാണി. സംവരണ വിഷയത്തിൽ മലക്കം മറിഞ്ഞതിന്റെ ജാള്യത മറയ്ക്കാനുള്ള ശ്രമമാണ് പ്രതിപക്ഷത്തിന്റേതെന്നും ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞു.

തെരഞ്ഞെടുപ്പുകൾ അടുത്തതോടെ സർക്കാരിന്റെ ജനക്ഷേമ പദ്ധതികളിൽ നിന്നും ശ്രദ്ധതിരിക്കാനുള്ള നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെയാണ് ജോസ് കെ മാണി വിഭാഗം എൽ ഡി എഫിന്റെ ഭാഗമായത്.

ശിവശങ്കർ, ബിനീഷ് കോടിയേരി എന്നിവരുടെ അറസ്റ്റിൽ പ്രതിപക്ഷം സർക്കാരിനെതിരെ വിമർശനം രൂക്ഷമാക്കുന്ന സാഹചര്യത്തിലാണ് ജോസ് കെ മാണിയുടെ പ്രതികരണം.

Share this story