എം ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിൻമാറി

sivasankar

ലൈഫ് മിഷൻ കോഴയിടപാടിലെ കള്ളപ്പണക്കേസിൽ എം ശിവശങ്കർ നൽകിയ ഇടക്കാല ജാമ്യഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിൻമാറി. ഹർജി ചീഫ് ജസ്റ്റിസ് തീരുമാനിക്കുന്ന ഉചിതമായ ബെഞ്ച് പരിഗണിക്കട്ടെയെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് കൗസർ പിൻമാറിയത്. 

ചികിത്സാവശ്യത്തിനായി രണ്ട് മാസത്തേക്ക് ജാമ്യം വേണമെന്നാണ് ശിവശങ്കറിന്റെ ആവശ്യം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ആവശ്യമെങ്കിൽ ഇടക്കാല ജാമ്യത്തിന് കീഴ്‌ക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു.
 

Share this story