താനൂർ കസ്റ്റഡി മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ സുധാകരൻ
Aug 5, 2023, 17:22 IST

താനൂർ കസ്റ്റഡി മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് എംപി കെ സുധാകരൻ. കേസിൽ പ്രതിസ്ഥാനത്തുള്ളത് പൊലീസുകാരായാതിനാൽ മറ്റൊരു പൊലീസ് ഏജൻസി അന്വേഷിച്ചാൽ സത്യം പുറത്തുവരില്ലെന്ന് സുധാകരൻ പറഞ്ഞു. പിണറായി ഭരണത്തിൽ പൊലീസ് സ്റ്റേഷനുകൾ കോൺസെൻട്രേഷൻ ക്യാമ്പുകളായി മാറിയെന്നും സുധാകരൻ വിമർശിച്ചു.
താമിർ ജിഫ്രിയെ കസ്റ്റഡിയിലെടുത്തത് താനൂരിൽ നിന്നാണെന്നായിരുന്നു പോലീസിന്റെ വാദം. എന്നാൽ ചേളാരി ആലുങ്ങളിലെ വാടക മുറിയിൽ നിന്നാണ് താമിറിനെ കസ്റ്റഡിയിലെടുത്തതെന്ന് കെട്ടിട ഉടമ പറഞ്ഞിരുന്നു. താമിർ ലഹരി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും കെട്ടിട ഉടമ പ്രതികരിച്ചിരുന്നു.