തന്റെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കെ സുധാകരൻ

തന്റെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സാമ്പത്തിക ഇടപാടുകളും പോലീസ് അന്വേഷിക്കുന്നുണ്ട്. അന്വേഷണം നടത്തുന്നത് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗമാണ്. അക്കൗണ്ട് വിവരങ്ങൾ അറിയിക്കാൻ ഭാര്യക്ക് കത്ത് ലഭിച്ചിട്ടുണ്ടെന്നും ഡൽഹിയിൽ മാധ്യമങ്ങളോട് സുധാകരൻ പറഞ്ഞു
രാഹുൽ ഗാന്ധിയെ കാണാനാണ് ഡൽഹിയിൽ എത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകും. ഏത് വിധത്തിലുള്ള അന്വേഷണവുമായും പൂർണമായി സഹകരിക്കും. എത്ര മാത്രം ശരിയാണെന്ന് ഗോവിന്ദൻ ആലോചിക്കണം, എന്നിട്ട് വേണം പ്രതികരിക്കാൻ
എനിക്കെതിരെ ഒരു ആരോപണം ഉന്നയിച്ച് കഴിഞ്ഞാൽ ആ ആരോപണം തെളിയിക്കാനുള്ള മാർഗം വ്യവസ്ഥാപിതമായ സംവിധാനത്തിലൂടെ ചോദ്യം ചെയ്യുകയെന്നത് തന്റെ ധർമമാണ്. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് നീട്ടിവെക്കാൻ താതപര്യമില്ലെന്നും സുധാകരൻ പറഞ്ഞു.