കെ സുധാകരൻ പത്ത് ലക്ഷം രൂപ കൈപ്പറ്റി; പണം വാങ്ങിയത് മോൻസന്റെ വീട്ടിൽ വെച്ചെന്ന് മുൻ ഡ്രൈവർ
Jun 14, 2023, 14:54 IST

കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്ന് മോൻസൺ മാവുങ്കലിന്റെ മുൻ ഡ്രൈവർ അജി. പരാതിക്കാരൻ 25 ലക്ഷം രൂപയാണ് കൊണ്ടുവന്നത്. ഇതിൽ 10 ലക്ഷം സുധാകരൻ കൈപ്പറ്റി. മോൻസന്റെ വീട്ടിൽ വെച്ചാണ് ഇടപാട് നടന്നത്. ഇക്കാര്യം ഇഡിയോടും ക്രൈംബ്രാഞ്ചിനും മൊഴി നൽകിയതായും അജി പറഞ്ഞു
കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ സുധാകരന് ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് നൽകിയിട്ടുണ്ട്. ഈ മാസം 23ന് കളമശ്ശേരി ഓഫീസിൽ ഹാജരാകാൻ നിർദേശിച്ചാണ് നോട്ടീസ്. ഇന്ന് ഹാജരാകാൻ അസൗകര്യമുണ്ടെന്ന് സുധാകരൻ അറിയിച്ചതിനെ തുടർന്നാണ് സാവകാശം നൽകിയത്.