ശക്തിധരന്റെ വെളിപ്പെടുത്തലിൽ കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് കെ സുധാകരൻ

sudhakaran

ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ ആരോപണത്തിൽ കേസെടുക്കാത്തത് എന്തേയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇത്ര വ്യക്തമായി ഒരാൾ ആരോപണം ഉന്നയിച്ചിട്ടും നടപടിയില്ല. ഈ ആരോപണവുമായി ബന്ധപ്പെട്ട് കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും സുധാകരൻ പറഞ്ഞു. 

കോടതിയെ സമീപിക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടക്കുകയാണെന്നും ഭീഷണിപ്പെടുത്തി പരാതിയെഴുതിച്ച് വരെയാണ് കോൺഗ്രസുകാർക്കെതിരെ കേസെടുക്കുന്നത്. ദേശാഭിമാനിയുടെ അസോസിയേറ്റ് എഡിറ്ററായി ജോലി ചെയ്തയാളാണ് ആരോപണം ഉന്നയിച്ച ശക്തിധരൻ. അദ്ദേഹം പറഞ്ഞത് അവിശ്വസിക്കേണ്ട കാര്യമില്ല. തെളിവ് സഹിതമാണ് അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ഇവിടുത്തെ പോലീസ് ഇത് അന്വേഷിക്കുമോയെന്നും സുധാകരൻ ചോദിച്ചു.
 

Share this story