അഴിമതി ആരോപണങ്ങളിൽ നട്ടെല്ലുണ്ടെങ്കിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് കെ സുധാകരൻ

sudhakaran
ആക്ഷേപങ്ങളിൽ മറുപടി പറയാതെ ഒളിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ അഴിമതി ആരോപണങ്ങളിൽ പുകമറ ഉണ്ടാക്കുകയാണ് സിപിഎം. നട്ടെല്ലുണ്ടെങ്കിൽ മുഖ്യമന്ത്രി മറുപടി പറയാൻ തയ്യാറാകണം. വിഡ്ഡികളുടെ ലോകത്താണ് ഇവർ ജീവിക്കുന്നത്. മാസപ്പടി വിവാദം ഉന്നയിക്കുന്നതിൽ നിന്ന് കോൺഗ്രസ് പിന്നോട്ടു പോയിട്ടില്ല. പാർട്ടി ഫണ്ട് വേണ്ടെന്നത് വിഎം സുധീരന്റെ മാത്രം കാഴ്ചപ്പാടാണ്. ബിജെപിയുടെ അഴിമതി പണത്തിന് സിപിഎമ്മും സിപിഎമ്മിന്റെ അഴിമതി പണത്തിന് ബിജെപിയും കാവലിരിക്കുകയാണെന്നും സുധാകരൻ പരിഹസിച്ചു.
 

Share this story