ഒന്നിനും പ്രതികരിക്കാത്ത മുഖ്യമന്ത്രി വേസ്റ്റിന് തുല്യമെന്ന് കെ സുധാകരൻ
Mon, 13 Mar 2023

ഒന്നിനും പ്രതികരിക്കാത്ത മുഖ്യമന്ത്രി വേസ്റ്റിന് തുല്യമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ബ്രഹ്മപുരം തീപിടിത്തത്തിൽ സമൂഹം ആശങ്കയിലാണ്. സർക്കാർ സ്വീകരിക്കുന്നത് അനങ്ങാപ്പാറ നയമാണ്. പരിചയസമ്പന്നത ഇല്ലാത്ത കോൺട്രാക്ടർക്ക് കരാർ നൽകിയത് അഴിമതിയാണെന്നും സുധാകരൻ ആരോപിച്ചു
രോഗബാധിതരായവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കണം. ഇവർക്ക് നഷ്ടപരിഹാരം നൽകണം. നീതിപൂർവമായ അന്വേഷണം നടത്തണം. കോൺഗ്രസ് ബ്രഹ്മപുരത്ത് മാർച്ച് 16ന് സത്യാഗ്രഹം നടത്തുമെന്നും സുധാകരൻ പറഞ്ഞു.