സംസ്ഥാന കോൺഗ്രസിലെ ആഭ്യന്തര തർക്കം ചെറിയ കാറ്റ് മാത്രമെന്ന് കെ സുധാകരൻ

sudhakaran

സംസ്ഥാനത്ത് കോൺഗ്രസ് പാർട്ടിക്കുള്ളിൽ ഉയർന്ന ആഭ്യന്തര തർക്കം ചെറിയ കാറ്റാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. എല്ലാ പ്രശ്‌നങ്ങളും പറഞ്ഞ് തീർക്കും. ഗ്രൂപ്പുകളുടെ സംയുക്ത യോഗത്തെ കുറിച്ച് അറിയില്ല. ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പുതിയ നിയമനങ്ങളുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയില്ലെന്ന പരാതി ശരിയല്ല. ഇക്കാര്യത്തിൽ പരാതിക്കാരെ നേരിട്ട് കാണും

പ്രതിപക്ഷ നേതാവ് എന്ത് പാതകം ചെയ്‌തെന്ന് തനിക്കറിയില്ല. ഇതുപോലെ ചർച്ച നടത്തിയ കാലം സംസ്ഥാനത്തെ പാർട്ടിയിൽ മുമ്പുണ്ടായിട്ടില്ല. പാർട്ടിക്കുള്ളിലെ ഐക്യം തകരാതെ പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കും. കോൺഗ്രസിനകത്ത് കൊടുങ്കാറ്റ് അടിച്ചത് ശാന്തമാക്കിയിട്ടുണ്ടെന്നും കെ സുധാകരൻ പറഞ്ഞു.
 

Share this story