എംവി ഗോവിന്ദനെതിരായ മാനനഷ്ടക്കേസിൽ കെ സുധാകരൻ ഓഗസ്റ്റ് 25ന് മൊഴി നൽകും

sudhakaran

മാനനഷ്ടക്കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ കെ സുധാകരൻ ഓഗസ്റ്റ് 25ന് മൊഴി നൽകും. എറണാകുളം മജിസ്‌ട്രേറ്റ് കോടതി ഇന്ന് അവധിയായ സാഹചര്യത്തിലാണ് അടുത്താഴ്ചയിലേക്ക് മൊഴി നൽകുന്നത് മാറ്റിയത്. മോൻസൺ മാവുങ്കൽ പ്രതിയായ പോക്‌സോ കേസിലെ വിവാദ പരമാർശത്തിന്റെ പേരിലാണ് എംവി ഗോവിന്ദനെതിരെ കെ സുധാകരൻ മാനനഷ്ട കേസ് നൽകിയത്. 

എം വി ഗോവിന്ദൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യ, ദേശാഭിമാനി ദിനപത്രം എന്നിവരെ കക്ഷിയാക്കിയാണ് മാനനഷ്ടക്കേസ് നൽകിയത്. മോൻസൺ മാവുങ്കൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് അവിടെ കെ സുധാകരൻ ഉണ്ടായിരുന്നുവെന്ന വാർത്തകളുണ്ടെന്നായിരുന്നു എം വി ഗോവിന്ദന്റെ പരാമർശം.

Share this story