സിനിമ കിട്ടുന്നില്ലെന്ന് പറഞ്ഞാണ് രാജസേനൻ ബിജെപി വിട്ടതെന്ന് കെ സുരന്ദ്രൻ
Jun 17, 2023, 15:25 IST

ബിജെപിയിൽ നിന്ന് രാജിവെച്ച സംവിധായകൻ രാജസേനൻ പാർട്ടിയിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. രാജസേനൻ മികച്ച കലാകാരനാണ്. അദ്ദേഹം ബിജെപിയിൽ തിരികെ വരുമെന്നാണ് പ്രതീക്ഷ. സിനിമ കിട്ടുന്നില്ലെന്ന കാരണം പറഞ്ഞാണ് അദ്ദേഹം ബിജെപിയിൽ നിന്ന് പോയതെന്നും സുരേന്ദ്രൻ പറഞ്ഞു.
രാജസേനൻ പാർട്ടിക്കൊപ്പമുണ്ടായിരുന്ന കാലത്ത് സേവനങ്ങളെ വിലമതിക്കുന്നുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. ബിജെപി സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു രാജസേനൻ. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ബിജെപിയിൽ നിന്ന് രാജി വെച്ചത്.