മാളികപ്പുറത്തിലെ ദേവനന്ദക്ക് അവാർഡ് കൊടുക്കാത്തതിൽ ജൂറിക്കെതിരെ വിമർശനവുമായി കെ സുരേന്ദ്രൻ
Jul 22, 2023, 15:00 IST

മാളികപ്പുറം സിനിമയിൽ ബാലതാരമായി അഭിനയിച്ച ദേവനന്ദക്ക് മികച്ച ബാലതാരത്തിനുള്ള അവാർഡ് കൊടുക്കാത്തതിനെ വിമർശിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കണ്ണ് പൊട്ടൻമാരാണോ അവാർഡ് നിശ്ചയിക്കുന്നത്. ആ കുട്ടിയുടെ അഭിനയം കണ്ടവർക്ക് എങ്ങനെയാണ് ഒഴിവാക്കാൻ കഴിയുക. സിനിമയെ പൂർണമായും ഒഴിവാക്കിയതിന് പിന്നിൽ വിഭാഗീയമായ ചിന്തയാണെന്നും ഇത്തരം പ്രവർത്തനങ്ങൾ ഖേദകരമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
ഈ വർഷത്തെ മികച്ച ബാലതാരത്തിനുള്ള അവാർഡ് നേടിയത് തൻമയ സോൾ ആണ്. വഴക്ക് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. എന്നാൽ മാളികപ്പുറം എന്ന സിനിമയിലെ ദേവനന്ദക്ക് അവാർഡ് കൊടുത്തില്ലെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ പരാതി. ചില സംഘ്പരിവാർ ഹാൻഡിലുകൾ സോഷ്യൽ മീഡിയ വഴിയും ഇക്കാര്യം ആരോപിക്കുന്നുണ്ട്.