ശോഭ സുരേന്ദ്രനെതിരെ നടപടിക്ക് അനുമതി തേടി കെ. സുരേന്ദ്രൻ; കേന്ദ്ര നേതൃത്വത്തിന് നേരിട്ട് പരാതി നൽകും

Shobha Surendran

ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ പരാതിയുമായി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ശോഭാ സുരേന്ദ്രനെതിരെ നടപടിയെടിക്ക് അനുമതി തേടി സുരേന്ദ്രൻ ബിജെപി കേന്ദ്ര നേതൃത്വത്തെ സമീപിച്ചതായാണ് വിവരം. പാർട്ടി നിലപാടുകൾക്ക് വിരുദ്ധമായി തുടർച്ചയായി പരസ്യ പ്രസ്താവന നടത്തി ശോഭാ സുരേന്ദ്രൻ സംസ്ഥാന നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നുവെന്നാണ് പരാതി.

എഐ ക്യാമറ വിവാദത്തിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന രീതിയിൽ പ്രതികരിച്ചു, സംസ്ഥാന സമിതിയിലും ഭിന്നിപ്പിന് ശ്രമിച്ചു എന്നീ പരാതികളാണ് കെ. സുരേന്ദ്രൻ ഉന്നയിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് നടപടിയെടുക്കാനാണ് അനുമതി തേടിയത്. കേന്ദ്ര നേതൃത്ത്വത്തിന് രേഖാമൂലം പരാതി നൽകി എന്നാണ് സൂചന. ഇന്ന് ഡൽഹിയിലെത്തിയ കെ. സുരേന്ദ്രൻ വരും ദിവസങ്ങളിൽ കേന്ദ്ര നേതാക്കളെ കാണും

Share this story