കെ വിദ്യ കസ്റ്റഡിയിൽ

Ke

പാലക്കാട്: മഹാരാജാസ് കോളേജിൻ്റെ പേരിൽ വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് തയ്യാറാക്കിയ മുഖ്യപ്രതി കെ വിദ്യ കസ്റ്റഡിയിൽ.

കോഴിക്കോട് ബേയ്പ്പൂരിൽ നിന്നാണ് വിദ്യയെ കസ്റ്റഡിയിൽ എടുത്തത്. അഗളി പൊലീസാണ് വിദ്യയെ കണ്ടെത്തിയത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ വിദ്യയെ 15 ദിവസങ്ങൾക്ക് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

പാലക്കാട് അഗളി പൊലീസും കാസർകോട് നീലേശ്വരം പൊലീസും രജിസ്റ്റർ ചെയ്ത കേസുകളിൽ വിദ്യ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജികൾ കോടതി പിന്നീട് പരിഗണിക്കാനായി മാറ്റിയിരുന്നു.

Share this story