കളമശ്ശേരി സ്‌ഫോടനം: പ്രതിപക്ഷം സർക്കാരിനൊപ്പം നിൽക്കുമെന്ന് വി ഡി സതീശൻ

VD Satheeshan

കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ സർക്കാരിനൊപ്പം പ്രതിപക്ഷം നിൽക്കുമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കരുതെന്ന് പറഞ്ഞ അദ്ദേഹം നിരീക്ഷണം ശക്തമാക്കണമെന്നും ആവശ്യപ്പെട്ടു. ചില ഭാഗത്ത് നിന്ന് ദൗർഭാഗ്യകരമായ പ്രതികരണമുണ്ടായി. എന്താണ് നടന്നതെന്ന് അറിയുന്നതിന് മുമ്പ് ഒരു നേതാവ് പലസ്തീനുമായി വിഷയത്തെ ബന്ധപ്പെടുത്തിയെന്നും സതീശൻ വിമർശിച്ചു

കളമശ്ശേരി സംഭവത്തിൽ ഇന്റലിജൻസ് വീഴ്ചയുണ്ടായെന്ന അഭിപ്രായമില്ലെന്നും സതീശൻ പറഞ്ഞു. അതേസമയം കളമശ്ശേരിയിലുണ്ടായ സ്‌ഫോടനത്തിന് പിന്നിൽ ഡൊമിനിക് മാർട്ടിൻ മാത്രമാകില്ലെന്ന് ബിജെപി ജനറൽ സെക്രട്ടറി കൃഷ്ണകുമാർ പറഞ്ഞു. ഭീകരവാദ ബന്ധം ആദ്യം ഉന്നയിച്ചത് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ്. അന്വേഷണം എൻഐഎക്ക് വിടണമെന്നും കൃഷ്ണകുമാർ ആവശ്യപ്പെട്ടു.
 

Share this story