കളമശ്ശേരി സ്‌ഫോടനം: വിദ്വേഷ പ്രചാരണത്തിന് സന്ദീപ് വാര്യർക്കെതിരെ കേസെടുക്കണമെന്ന് പരാതി
Oct 30, 2023, 15:26 IST

കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ നുണപ്രചാരണം നടത്തിയതിന് ബിജെപി നേതാവ് സന്ദീപ് വാര്യർക്കെതിരെ എവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എൻ അരുൺ പോലീസിൽ പരാതി നൽകി. കേരള സമൂഹത്തിൽ വർഗീയ കലാപങ്ങളുണ്ടാക്കുക, മുസ്ലിം സമുദായത്തിൽ വിശ്വസിക്കുന്ന ജനങ്ങളെ തീവ്രവാദികളായി ചിത്രീകരിക്കുക എന്നി ഗൂഢ ലക്ഷ്യത്തോടെയാണ് ഈ പ്രചാരണം നടത്തിയിട്ടുള്ളത്. കേരളത്തിൽ കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ കടുത്ത ശിക്ഷക്ക് അർഹമായ കുറ്റകൃത്യമാണ് നടത്തിയിട്ടുള്ളതെന്നും പരാതിയിൽ എഐവൈഎഫ് പറയുന്നു.