കണ്ടല ബാങ്ക് ക്രമക്കേട്: ഭാസുരാംഗന്റെ മകൻ അഖിൽ ജിത്തിനെയും ഇ ഡി കസ്റ്റഡിയിലെടുത്തു
Nov 9, 2023, 15:09 IST

കണ്ടല ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് ഇ ഡി നേരത്തെ കസ്റ്റഡിയിലെടുത്ത സിപിഐ നേതാവ് ഭാസുരാംഗന്റെ മകൻ അഖിൽ ജിത്തും കസ്റ്റഡിയിൽ. അഖിൽ ജിത്തിനെ ബാങ്കിന്റെ ടൗൺ ബ്രാഞ്ചിൽ എത്തിച്ച് തെളിവെടുത്തു. കണ്ടല ബാങ്കിന്റെ മാറനല്ലൂർ ടൗൺ ബ്രാഞ്ചിൽ പരിശോധന നടക്കുകയാണ്. അഖിൽ ജിത്തിന്റെ സാന്നിധ്യത്തിലാണ് പരിശോധന.
ലോക്കറുകൾ ഇഡി പരിശോധിക്കുന്നുണ്ട്. കൂടുതൽ ഇഡി ഉദ്യോഗസ്ഥർ കണ്ടല ബാങ്കിലെത്തിയിട്ടുണ്ട്. അതേസമയം കുറ്റാരോപിതനായ ഭാസുരാംഗനെ സിപിഐ പുറത്താക്കിയിരുന്നു. ഗൗരവമുള്ള വിഷയമാണെന്ന് ബോധ്യപ്പെട്ടതിന് പിന്നാലെയാണ് നടപടിയെന്ന് സിപിഐ നേതാക്കൾ അറിയിച്ചു.