കന്നഡ നടൻ സൂരജ് കുമാറിന് വാഹനാപകടത്തിൽ ഗുരുതര പരുക്ക്; കാൽ മുറിച്ചുമാറ്റി

suraj

കന്നഡ നടൻ സൂരജ് കുമാറിന് വാഹനാപകടത്തിൽ ഗുരുതര പരുക്ക്. ശനിയാഴ്ച ബേഗൂരിനടുത്ത് മൈസൂരു-ഗുണ്ട്‌ലൂപ്പർ ഹൈവേയിൽ ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്. താരത്തിന് വലതുകാലിന് ഗുരുതരമായി പരുക്കേറ്റെന്നും കാൽ മുറിച്ച് മാറ്റിയെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

ട്രാക്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് ടിപ്പർ ലോറിയിൽ ഇടിക്കുകയായിരുന്നു. താരത്തെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജീവൻ രക്ഷിക്കാൻ താരത്തിന്റെ കാൽ മുട്ടിന് താഴെ മുറിച്ച് മാറ്റുകയായിരുന്നു. നിർമാതാവ് എസ് എ ശ്രീനിവാസിന്റെ മകനാണ്.
 

Share this story