തൃശ്ശൂർ ഒല്ലൂരിൽ രണ്ടര കിലോ എംഡിഎംഎയുമായി കണ്ണൂർ സ്വദേശി പിടിയിൽ

Police

തൃശൂർ ഒല്ലൂരിൽ വൻ ലഹരിമരുന്ന് വേട്ട. കണ്ണൂർ സ്വദേശിയിൽ നിന്ന് രണ്ടര കിലോ എംഡിഎംഎ പിടികൂടി. ഒല്ലൂർ പി ആർ പടിയിൽ ഇന്ന് പുലർച്ചെയാണ് മയക്കുമരുന്ന് പിടികൂടിയത്.

വിപണിയിൽ ഒന്നരക്കോടി രൂപയോളം വിലവരുന്ന മയക്കുമരുന്നാണ് ലഹരി വിരുദ്ധ സ്‌ക്വാഡും ഒല്ലൂർ പോലീസും ചേർന്ന് പിടികൂടിയത്. കണ്ണൂർ സ്വദേശി ഫാസിൽ(36)നെ അറസ്റ്റ് ചെയ്തു.

Share this story