കണ്ണൂരിൽ പൊലീസിനെ ആക്രമിച്ച സംഭവം: മുഴുവന്‍ പ്രതികളും പിടിയിൽ

kerala

കണ്ണൂർ: മദ്യപാന സംഘത്തെ പിടികൂടാനെത്തിയ എസ്ഐ ഉൾപ്പെടെയുള്ള പൊലീസുകാരെ ക്ലബ്ബിൽ പൂട്ടിയിട്ട് മർദിച്ച സംഭവത്തിൽ 4 പേർ കൂടി അറസ്റ്റിൽ. കുഞ്ഞിപ്പള്ളി സ്വദേശികളായ പ്രജുൽ, സനൽ, സംഗീത്,കാർത്തിക് എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. 7 ആംഗ സംഘമാണ് അത്താഴക്കുന്നിലെ ക്ലബിൽവച്ച് പൊലീസിനെ ആക്രമിച്ചത്. ഇതിൽ 3 പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിലെ എല്ലാ പ്രതികളും ഇതോടെ പിടിയിലായി.

ഞായറാഴ്ച വൈകിട്ട് 7.30 ന് കക്കാട് അത്താഴക്കുന്നിലായിരുന്നു സംഭവം നടന്നത്. പതിവ് പട്രോളിങ്ങിന് ഇറങ്ങിയതായിരുന്നു. ക്ലബ്ബിലിരുന്ന് പരസ്യമായി മദ്യപിക്കുന്നുവെന്ന പരാതിയെ തുടർന്ന് പ്രതികളെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോഴാണ് ആക്രമണം നടന്നത്. കണ്ണൂർ എസ്ഐ സി.എച്ച്. നസീബ്, സിപിഒ അനീസ് എന്നിവർ ഉളൾപ്പെടെയുള്ളവർക്കാണ് പരുക്കേറ്റത്. പരുക്കേറ്റ പൊലീസുകാർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. എസ്ഐ സി.എച്ച്. നസീബിന്‍റെ കൈയ്ക്കു സാരമായി പരുക്കേറ്റിരുന്നു.

Share this story