കണ്ണൂർ ട്രെയിൻ തീവെപ്പ് കേസ്: പിടിയിലായ പ്രതി യുപി സ്വദേശിയെന്ന് സൂചന; അറസ്റ്റ് ഉടൻ

കണ്ണൂർ ട്രെയിൻ തീവെപ്പ് കേസിൽ പിടിയിലായ പ്രതി ഉത്തർപ്രദേശ് സ്വദേശിയെന്ന് സൂചന. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തിയേക്കും. നേരത്തെ ട്രെയിനിന് മുന്നിൽ ചവർ കൂട്ടിയിട്ട് കത്തിച്ച കേസിൽ നേരത്തെ ഇയാളെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു. ഇന്നലെ ഷർട്ട് ധരിക്കാതെ പ്രതി കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ ഭാഗത്ത് ചുറ്റിക്കറങ്ങുന്നത് ബിപിസിഎല്ലിലെ ഉദ്യോഗസ്ഥൻ കണ്ടിരുന്നു
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായാണ് സൂചന. റെയിൽവേ സ്റ്റേഷൻ സമീപത്ത് സ്ഥിരമായി ഉണ്ടാകാറുള്ള വ്യക്തിയാണ് ഇയാളെന്നാണ് സാക്ഷി മൊഴി. പ്രതി സാമൂഹ്യവിരുദ്ധ പ്രവർത്തനം നടത്തുന്നയാളാണെന്നാണ് വിവരം. ഇയാൾക്ക് തീവ്രവാദ ബന്ധമുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. പ്രതിയുടെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
യാത്ര കഴിഞ്ഞ് സ്റ്റേഷനിലെ എട്ടാം നമ്പർ ട്രാക്കിൽ നിർത്തിയിട്ടിരുന്ന കണ്ണൂർ-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിനാണ് തീയിട്ടത്. തീപിടിത്തത്തിൽ ട്രെയിനിന്റെ ഒരു ബോഗി പൂർണമായും കത്തിനശിച്ചിരുന്നു.