കണ്ണൂർ ട്രെയിൻ തീവെപ്പ്: ഒരാൾ കസ്റ്റഡിയിൽ; പിടിയിലുള്ളത് മുമ്പ് സ്റ്റേഷന് സമീപം തീയിട്ട ആൾ

kannur

കണ്ണൂർ ട്രെയിൻ തീവെപ്പ് കേസിൽ ഒരാൾ കസ്റ്റഡിയിൽ. മുമ്പ് റെയിൽവേ സ്റ്റേഷന് സമീപത്ത് തീയിട്ട ആളെയാണ് കണ്ണൂർ ടൗൺ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ ട്രാക്കിന് സമീപമുണ്ടായിരുന്നതായി മൊഴിയുണ്ടായിരുന്നു. തുടർന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. 

ഇന്ന് പുലർച്ചെയാണ് കണ്ണൂരിൽ നിർത്തിയിട്ടിരുന്ന എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന് തീയിട്ടത്. എലത്തൂർ സംഭവത്തിന്റെ ഞെട്ടൽ മാറും മുമ്പേയാണ് വീണ്ടും മറ്റൊരു ട്രെയിൻ തീവെപ്പ് സംഭവമുണ്ടായത്. ഇന്നലെ 11. 45 ഓടെ ഓട്ടം അവസാനിപ്പിച്ച് എട്ടാം ട്രാക്കിലേക്ക് നിർത്തിയിട്ട ട്രെയിനിൽ രാത്രി 1.27നാണ് തീ പടർന്നത്. ഫയർഫോഴ്‌സ് എത്തി തീ അണയ്ക്കുമ്പോഴേക്കും ഒരു കോച്ച് പൂർണമായി കത്തിനശിച്ചിരുന്നു.
 

Share this story