കരിപ്പൂർ റൺവേ വികസനം: ഭൂമി ഏറ്റെടുക്കൽ ഒരു മാസത്തിനകം പൂർത്തിയാകുമെന്ന് മന്ത്രി അബ്ദുറഹ്മാൻ

കരിപ്പൂർ വിമാനത്താവള വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഒരു മാസത്തിനകം പൂർത്തിയാകുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ. റൺവേ വികസനത്തിന് ഭൂമി ഏറ്റെടുത്ത് നൽകിയില്ലെങ്കിൽ ഓഗസ്റ്റ് ഒന്ന് മുതൽ കരിപ്പൂർ വിമാനത്താവള റൺവേയുടെ നീളം കുറയ്‌ക്കേണ്ടി വരുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനോടാണ് മന്ത്രിയുടെ മറുപടി
ഏറ്റെടുക്കുന്ന ഭൂമിയുടെ വില നിർണയിച്ച് ഉടമകളുമായി ധാരണയിൽ എത്തിക്കഴിഞ്ഞു. പാരിസ്ഥിതികാഘാത പഠനം കൂടി പൂർത്തിയായി റിപ്പോർട്ട് ലഭിച്ചാലുടൻ ഭൂമി ഏറ്റെടുപ്പ് ആരംഭിക്കും. നഷ്ടപരിഹാര വിതരണം അടുത്ത മാസം തന്നെ പൂർത്തിയാക്കാനാകും. ഭൂമി മണ്ണിട്ട് ഉയർത്താനുള്ള ചെലവുകൾ അടക്കം എയർപോർട്ട് അതോറിറ്റി വഹിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. നിലവിലെ വിവരങ്ങൾ മുഖ്യമന്ത്രി തന്നെ വ്യോമയാന മന്ത്രിയെ അറിയിക്കും.