കർണാടക ബാങ്കിന്റെ ജനറൽ മാനേജർ കെ എ വദിരാജിനെ മരിച്ച നിലയിൽ കണ്ടെത്തി

vadhirajan

കർണാടക ബാങ്കിന്റെ ജനറൽ മാനേജറും സിസിഒയുമായ കെ എ വദിരാജിനെ(51) മംഗളൂരുവിലെ അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എ ജെ ഹോസ്പിറ്റലിൽ നിന്ന് രാവിലെ പതിനൊന്നരയോടെയാണ് പോലീസിന് വിവരം ലഭിച്ചത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും പോലീസ് പറഞ്ഞു. വദിരാജിന്റെ സമീപത്ത് നിന്ന് കത്തി കണ്ടെടുത്തതായും പോലീസ് പറഞ്ഞു

വദിരാജിന്റെ കഴുത്തിനും വയറിനും മുറിവേറ്റിട്ടുണ്ട്. 33 വർഷമായി കർണാടക ബാങ്ക് ജീവനക്കാരനാണ് വദിരാജൻ. ക്ലർക്കായി സർവീസ് ആരംഭിച്ച അദ്ദേഹം പടിപടിയായി ജനറൽ മാനേജർ പദവിയിൽ എത്തുകയായിരുന്നു.
 

Share this story