കരുനാഗപ്പള്ളി ലഹരിക്കടത്ത്: സിപിഎമ്മിനുള്ളിൽ ഗൂഢാലോചനയെന്ന് ഷാനവാസ്
Wed, 15 Feb 2023

ലഹരിക്കടത്ത് വിവാദത്തിൽ സിപിഎമ്മിനുള്ളിൽ ഗൂഢാലോചനയുണ്ടെന്ന് ആലപ്പുഴയിലെ ഇടത് കൗൺസിലർ എ ഷാനവാസ്. ഇ ഡി, ജി എസ് ടി, ഡിജിപി എന്നിവർക്ക് പരാതി നൽകിയതിൽ ഗൂഢാലോചനയുണ്ടെന്നും ഇതിനെതിരെ പാർട്ടിക്ക് പരാതി നൽകിയെന്നും ഷാനവാസ് സമ്മതിച്ചു. നോർത്ത് ഏരിയ കമ്മിറ്റിക്കാണ് കത്ത് നൽകിയത്. എന്നാൽ ആർക്കെതിരെയാണ് പരാതിയെന്ന് മാധ്യമങ്ങളോട് പറഞ്ഞില്ല. തന്നെ പാർട്ടിയിൽ ചിലർ വേട്ടയാടുന്നതായും ഷാനവാസ് പറഞ്ഞു
കരുനാഗപ്പള്ളിയിൽ ഒരു കോടിയോളം രൂപയുടെ നിരോധിത പുകിയില ഉത്പന്നങ്ങൾ കടത്തിയത് പിടികൂടിയത് ഷാനവാസിന്റെ പേരിലുള്ള ലോറിയിൽ നിന്നായിരുന്നു. ലോറി മറ്റൊരാൾക്ക് വാടകക്ക് നൽകിയതെന്നാണ് ഷാനവാസിന്റെ വിശദീകരണം.