കരുവന്നൂർ ബാങ്ക് കേസ്: ഇ ഡി പിടിച്ചെടുത്ത രേഖകൾ ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് കോടതിയിൽ

karuvannur

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇ ഡി പിടിച്ചെടുത്ത രേഖകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പ്രത്യേക കോടതിയിൽ അപേക്ഷ നൽകി. തൃശ്ശൂരിലെ ക്രൈംബ്രാഞ്ച് യൂണിറ്റാണ് ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും തങ്ങൾക്ക് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. നേരത്തെ ഇതേ ആവശ്യവുമായി ക്രൈംബ്രാഞ്ച് ഇ ഡിയെ സമീപിച്ചിരുന്നു. ഇത് സാധ്യമല്ലെന്ന് ഇ ഡി അറിയിച്ചതോടെയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്

എന്നാൽ കേസ് അന്വേഷണത്തെ തടസ്സപ്പെടുത്തുന്ന നീക്കമാണ് ക്രൈംബ്രാഞ്ച് നടത്തുന്നതെന്ന് ഇഡി കോടതിയിൽ പറഞ്ഞു. തങ്ങളുടെ അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഒരു ഏജൻസി പിടിച്ചെടുത്ത രേഖകൾ വിട്ടു കിട്ടണമെന്ന നിലപാട് അപക്വമാണ്. ഇതിനാൽ ഹർജി തള്ളണമെന്നും ഇ ഡി കോടതിയിൽ ആവശ്യപ്പെട്ടു.
 

Share this story