കരുവന്നൂർ ബാങ്ക് കേസ്: എ സി മൊയ്തീൻ അടക്കമുള്ളവർക്ക് ഇഡി വീണ്ടും നോട്ടീസ് നൽകി

moideen

കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണക്കേസിൽ കൂടുതൽ നടപടികളുമായി ഇഡി. മുൻ മന്ത്രി എ സി മൊയ്തീൻ എംഎൽഎ അടക്കമുള്ള സിപിഎം നേതാക്കൾക്ക് എൻഫോഴ്‌സ്‌മെന്റ് വീണ്ടും നോട്ടീസ് നൽകി. അടുത്ത ചൊവ്വാഴ്ച മൊയ്തീൻ ഹാജരാകണം. കൗൺസിലർമാരായ അനൂപ് ഡേവിഡ്, അരവിന്ദാക്ഷൻ, ജിജോർ എന്നിവരുടെ ചോദ്യം ചെയ്യലും തുടരും. 

എ സി മൊയ്തീൻ സ്വത്ത് വിവരങ്ങൾ, ബാങ്ക് നിക്ഷേപ വിവരങ്ങൾ എന്നിവ പൂർണമായി ഹാജരാക്കണം. നേരത്തെ ഹാജരായപ്പോൾ മുഴുവൻ രേഖകളും കൈമാറാൻ മൊയ്തീന് കഴിഞ്ഞിരുന്നില്ല. ഈ ആഴ്ച തന്നെ ബെനാമി ഇടപാടിൽ പി കെ ബിജുവിനും ചോദ്യം ചെയ്യലിനുള്ള നോട്ടീസ് നൽകും.
 

Share this story