കരുവന്നൂർ ബാങ്ക് കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ് കിട്ടിയിട്ടില്ലെന്ന് എംഎം വർഗീസ്

varghese

കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ ഡി നോട്ടീസ് കിട്ടിയിട്ടില്ലെന്ന് സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസ്. പത്രത്തിലൂടെയാണ് വാർത്ത അറിഞ്ഞത്. അന്വേഷണവുമായി സഹകരിക്കുമെന്നും വർഗീസ് പറഞ്ഞു. കരുവന്നൂരുമായി ബന്ധപ്പെട്ട് അവർ അന്വേഷിക്കട്ടെ. ഇ ഡിയെ നിയന്ത്രിക്കുന്നത് ആർ എസ് എസ് ആണ്. ഇടത് രാഷ്ട്രീയത്തിനെതിരായ കടന്നാക്രമണമാണ് ഇ ഡി അന്വേഷണം

കരുവന്നൂർ ഇ ഡി അന്വേഷണത്തിൽ ആർ എസ് എസിനൊപ്പമാണ് കോൺഗ്രസ്. അന്വേഷണം സിപിഎം നിയമപരമായും രാഷ്ട്രീയമായും നേരിടും. സിപിഎമ്മിന് ഒന്നും മറച്ചുവെക്കാനില്ല. സുതാര്യമായാണ് പാർട്ടി കൈകാര്യം ചെയ്തത്. അഴിമതി നടത്തിയവർക്കെതിരെ കർശന നിലപാട് പാർട്ടി എടുക്കുമെന്നും എംഎം വർഗീസ് പറഞ്ഞു.
 

Share this story