കരുവന്നൂർ ബാങ്ക് കേസ്: സിപിഎം നേതാക്കൾക്കെതിരെ പി ആർ അരവിന്ദാക്ഷന്റെ മൊഴി
Nov 21, 2023, 11:33 IST

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പി ആർ അരവിന്ദാക്ഷൻ സിപിഎം നേതാക്കൾക്കെതിരെ മൊഴി നൽകിയെന്ന് റിപ്പോർട്ട്. സിപിഎം നേതാക്കൾ പണം കൈപ്പറ്റിയെന്ന് ഇഡിയോട് അരവിന്ദാക്ഷൻ വെളിപ്പെടുത്തി. സതീഷ് കുമാറിന്റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നതിനിടെ ഇ ഡി സമർപ്പിച്ച മൊഴിയുടെ വിശദാംശങ്ങളിലാണ് ഇക്കാര്യം പറയുന്നത്.
ഇ പി ജയരാജനുമായി പി സതീഷ് കുമാറിന് അടുത്ത ബന്ധമുണ്ടെന്നും 2016ൽ തിരുവനന്തപുരത്തും 2021ൽ കണ്ണൂരിലും സതീഷ് കുമാറിനൊപ്പം ജയരാജനെ കണ്ടുവെന്നും അരവിന്ദാക്ഷൻ മൊഴി നൽകി. പി കെ ബിജുവും എ സി മൊയ്തീനും പണം കൈപ്പറ്റിയെന്നും മൊഴിയിലുണ്ട്. 2020ൽ പി കെ ബിജുവിന് അഞ്ച് ലക്ഷം രൂപ നൽകിയും 2016ൽ എ സി മൊയ്തീന് രണ്ട് ലക്ഷം രൂപ കൈപ്പറ്റിയെന്നും അരവിന്ദാക്ഷന്റെ മൊഴിയിൽ പറയുന്നു.