കരുവന്നൂർ ബാങ്ക് തട്ടിപ്പ്: എ സി മൊയ്തീൻ ഇന്ന് ഇഡി ഓഫീസിൽ ഹാജരാകും
Sep 11, 2023, 08:09 IST

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കള്ളപ്പണ കേസിൽ സിപിഎം നേതാവും മുൻ മന്ത്രിയുമായ എ സി മൊയ്തീനെ ഇ ഡി ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യൽ. പത്ത് വർഷത്തെ നികുതി രേഖകളും ബാങ്ക് ഇടപാട് രേഖകളും സഹിതം ഹാജരാകാനാണ് ഇ ഡി നൽകിയ നിർദേശം.
കരുവന്നൂർ ബാങ്കിൽ നിന്ന് ബിനാമികൾ വ്യാജരേഖകൾ ഹാജരാക്കി ലോൺ നേടിയത് എ സി മൊയ്തീന്റെ ശുപാർശ പ്രകാരമാണെന്നാണ് ഇഡി പറയുന്നത്. കേസിൽ അന്വേഷണം നേരിടുന്ന മുൻ മാനേജർ ബിജു കരീമിന്റെ ബന്ധു കൂടിയാണ് എ സി മൊയ്തീൻ. ബിനാമി ലോൺ തട്ടിപ്പിന്റെ ആസൂത്രകൻ സതീഷ് കുമാറുമായി എ സി മൊയ്തീന് അടുത്ത ബന്ധമുണ്ടെന്നും സതീഷ് സിറ്റിംഗ് എംഎൽഎയുടെയും മുൻ എംപിയുടെയും ബെനാമിയാണെന്നും ഇ ഡി പറയുന്നു.