കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: എ സി മൊയ്തീൻ ഇഡിക്ക് മുന്നിൽ ഹാജരായി
Sep 11, 2023, 12:10 IST

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ എ സി മൊയ്തീൻ ഇഡിക്ക് മുന്നിൽ ഹാജരായി. ഇന്ന് രാവിലെയാണ് കൊച്ചിയിലെ ഇ ഡി ഓഫീസിലേക്ക് അഭിഭാഷകർക്കൊപ്പം എസി മൊയ്തീൻ എത്തിയത്. ഇഡി വിളിച്ചതു കൊണ്ട് വന്നുവെന്നായിരുന്നു എസി മൊയ്തീൻ മാധ്യമങ്ങളോട് പ്രതകരിച്ചത്. സിപിഎം നേതാവും തൃശ്ശൂർ കോർപറേഷൻ കൗൺസിൽ അംഗവുമായ അനൂപ് ഡേവിഡ് കാഡയും ഇഡിക്ക് മുന്നിൽ ഹാജരായിട്ടുണ്ട്
പത്ത് വർഷത്തെ നികുതി രേഖകളും ബാങ്ക് ഇടപാട് രേഖകളും സഹിതം ഹാജരാകാനാണ് എ സി മൊയ്തീന് ഇഡി നൽകിയ നിർദേശം കരുവന്നൂർ ബാങ്കിൽ നിന്ന് ബെനാമികൾ വ്യാജ രേഖകൾ ഹാജരാക്കി ലോൺ നേടിയത് എസി മൊയ്തീന്റെ ശുപാർശപ്രകാരമാണെന്ന് ഇഡി പറയുന്നു.