കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: എ സി മൊയ്തീൻ നാളെ ഇഡിക്ക് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകും

moideen

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എസി മൊയ്തീൻ എംഎൽഎ സെപ്റ്റംബർ 11ന് ഇഡിക്ക് മുന്നിൽ ഹാജരാകും. കൊച്ചിയിലെ ഓഫീസിലാണ് എ സി മൊയ്തീൻ ഹാജരാകുക. തിങ്കളാഴ്ച ഹാജരാകാൻ നേരത്തെ ഇഡി എ സി മൊയ്തീന് നോട്ടീസ് നൽകിയിരുന്നു. 

നേരത്തെ ഓഗസ്റ്റ് 31നും സെപ്റ്റംബർ 4നും ഹാജരാകണമെന്ന് കാണിച്ച് ഇഡി നോട്ടീസ് നൽകിയിരുന്നു. എന്നാൽ അസൗകര്യം ചൂണ്ടിക്കാട്ടി ഹാജരാകില്ലെന്ന് എ സി മൊയ്തീൻ അറിയിക്കുകയായിരുന്നു. ഇനിയും ഹാജരായില്ലെങ്കിൽ കടുത്ത നടപടിയിലേക്ക് നീങ്ങാൻ ഇഡിക്ക് നിയമോപദേശം ലഭിച്ചിരുന്നു. ഇതോടെയാണ് നാളെ ഹാജരാകാൻ മൊയ്തീൻ തീരുമാനിച്ചത്.
 

Share this story