കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: പി കെ ബിജുവിന്റെ സാമ്പത്തിക ഇടപാടുകളിൽ ഇഡി പരിശോധന തുടങ്ങി

biju

കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസിൽ സിപിഎം നേതാവും മുൻ എംപിയുമായ പികെ ബിജുവിന് ഇ ഡി ഉടൻ നോട്ടീസ് അയക്കും. കേസിലെ മുഖ്യപ്രതി സതീഷ് കുമാറും പികെ ബിജുവുമായി സാമ്പത്തിക ഇടപാട് നടന്നോ എന്നതിൽ ഇഡി പരിശോധന തുടങ്ങിയിട്ടുണ്ട്. കേസിൽ അറസ്റ്റിലായ സതീഷ് കുമാറിന് ബിജുവുമായി അടുത്ത ബന്ധമുണ്ടെന്ന് മുൻ എംഎൽഎ അനിൽ അക്കരയുടെ ആരോപണം ബിജു നിഷേധിച്ചിരുന്നു

അതേസമയം കേസിൽ മുൻ മന്ത്രി എസി മൊയ്തീനെ ഇ ഡി ഒമ്പത് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. മൊഴിയുടെ വിശദാംശങ്ങൾ പരിശോധിച്ച ശേഷം വീണ്ടും നോട്ടീസ് നൽകണോ എന്നത് ഇ ഡി തീരുമാനിക്കും. ചോദ്യം ചെയ്യലിൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയെന്നും ആവശ്യപ്പെട്ട എല്ലാ രേഖകളും ഹാജരാക്കിയെന്നുമാണ് മൊയ്തീൻ പ്രതികരിച്ചത്. അക്കൗണ്ട് മരവിപ്പിച്ചത് സംബന്ധിച്ച് ഇഡിക്ക് കത്ത് നൽകിയെന്നും ഇത് പരിശോധിക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയെന്നും മൊയ്തീൻ മാധ്യമങ്ങളോട് പറഞ്ഞു.
 

Share this story