കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: എറണാകുളത്തും തൃശ്ശൂരും ഇ ഡി റെയ്ഡ്

karuvannur

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇ ഡി റെയ്ഡ്. എറണാകുളത്തും തൃശ്ശൂരുമാണ് ഇ ഡി റെയ്ഡ് പുരോഗമിക്കുന്നത്. എ സി മൊയ്തീന്റെ ബിനാമി ഇടപാടുകളിൽ കേന്ദ്രീകരിച്ചാണ് പരിശോധന. രണ്ട് ജില്ലകളിലായി വിവിധയിടങ്ങളിൽ റെയ്ഡ് നടക്കുകയാണ്. നേരത്തെ കേസിൽ അറസ്റ്റിലായ പി സതീഷ് കുമാറിന്റെ ഇടപാടുകൾ ബന്ധപ്പെട്ടും പരിശോധന നടക്കുന്നുണ്ട്. 

നാളെ എ സി മൊയ്തീനോട് ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ മാസം 31നും എ സി മൊയ്തീനെ ചോദ്യം ചെയ്തിരുന്നു. മൊയ്തീന്റെയും ഭാര്യയുടെയും പേരിലുള്ള 28 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം ഇ ഡി മരവിപ്പിച്ചിരുന്നു.
 

Share this story