കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യ പ്രതി നടത്തിയത് 500 കോടിയുടെ ഇടപാടെന്ന് ഇ ഡി

karuvannur

കരുവന്നൂർ കള്ളപ്പണക്കേസിൽ അറസ്റ്റിലായ മുഖ്യപ്രതി സതീഷ് കുമാർ നടത്തിയത് 500 കോടിയുടെ ഇടപാടെന്ന് ഇ ഡി. ചില പ്രമുഖരുടെ മാനേജർ മാത്രമായ സതീഷ് കുമാറിന്റെ അക്കൗണ്ട് വഴിയായിരുന്നു ഇടപാടുകൾ നടന്നിരുന്നത്. ഇ ഡി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത സതീഷ് കുമാറിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് റെയ്ഡ് നടക്കുന്നത്.

അയ്യന്തോൾ സർവീസ് സഹകരണ ബാങ്കിൽ ഇ ഡി ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്. സിപിഎം സംസ്ഥാന സമിതി അംഗം എംകെ കണ്ണൻ പ്രസിഡന്റായ തൃശ്ശൂർ അയ്യന്തോൾ സർവീസ് സഹകരണ ബാങ്കിലടക്കം എറണാകുളത്തും തൃശ്ശൂരിലുമായി ഒമ്പത് കേന്ദ്രങ്ങളിലാണ് ഇ ഡി റെയ്ഡ് നടത്തുന്നത്. അയ്യന്തോൾ ബാങ്കിൽ നിന്ന് 18.5 കോടി രൂപ വായ്പയെടുത്ത് എട്ട് വർഷമായി ഒളിവിൽ കഴിയുന്ന അനിൽകുമാർ എന്നയാളുടെ തൃശ്ശൂരിലെ വീട്ടിലും എറണാകുളത്ത് ദീപക് എന്ന വ്യവസായിയുടെ വീട്ടിലും രാവിലെ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്.
 

Share this story