കരുവന്നൂർ ബാങ്ക് തട്ടിപ്പ്: എസി മൊയ്തീന്‌ ഇഡി നോട്ടീസ്; 31ന് ചോദ്യം ചെയ്യലിന് ഹാജരാകണം

moideen

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എംഎൽഎ എസി മൊയ്തീന് ഇ ഡിയുടെ നോട്ടീസ്. ഈ മാസം 31ന് ഇ ഡി ഓഫീസിൽ ഹാജരാകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. രാവിലെ 11 മണിക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത്. ബിനാമി ലോൺ ഇടപാട് അടക്കമുള്ളവയിലാണ് ചോദ്യം ചെയ്യൽ. ബിനാമി ഇടപാടുകാർക്കും നോട്ടീസ് അയച്ചിട്ടുണ്ട്

കരുവന്നൂർ ബാങ്കിലെ കോടികളുടെ ബിനാമി ലോണുകൾക്ക് പിന്നിൽ എ സി മൊയ്തീനാണെന്നാണ് ഇഡിയുടെ കണ്ടെത്തൽ. നിക്ഷേപകരുടെ ഭൂമി അവരറിയാതെ പണയപ്പെടുത്തിയാണ് ബിനാമികൾ ലോൺ തട്ടിയത്. ആറ് ഇടങ്ങളിൽ നടത്തിയ റെയ്ഡിൽ 15 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടിയെന്നും ഇഡി അറിയിച്ചിരുന്നു.
 

Share this story