കാസർകോട് യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

jayaprakash
കാസർകോട് നീലേശ്വരം എരിക്കുളത്ത് യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. എരിക്കുളം നാര എന്ന സ്ഥലത്ത് താമസിക്കുന്ന ഷീബയാണ്(35) മരിച്ചത്. സംഭവത്തിൽ എരിക്കുളം എമ്പക്കൽ ഹൗസിൽ ജയപ്രകാശാണ് അറസ്റ്റിലായത്. ജയപ്രകാശിന്റെ ശാരീരികവും മാനസികവുമായ പീഡനമാണ് ഷീബയുടെ മരണത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു.
 

Share this story