കാസർകോട് സ്‌കൂൾ ബസിൽ നിന്നിറങ്ങിയ നാല് വയസ്സുകാരി ഇതേ ബസ് തട്ടി മരിച്ചു
Aug 24, 2023, 17:16 IST

കാസർകോട് സ്‌കൂൾ ബസിൽ നിന്നിറങ്ങിയ നഴ്‌സറി വിദ്യാർഥിനി അതേ ബസ് തട്ടി മരിച്ചു. പെരിയടുക്ക മർഹബ ഹൗസിലെ മുഹമ്മദ് സുബൈറിന്റെ മകൾ അയ്ഷ സോയയെന്ന നാല് വയസ്സുകാരിയാണ് മരിച്ചത്. ഇന്നുച്ചയ്ക്കാണ് അപകടം. സ്‌കൂൾ വിട്ട് വീടിന് സമീപം ബസിൽ നിന്ന് ഇറങ്ങുകയായിരുന്നു. ബസ് തിരിച്ചു പോകുന്നതിനായി പിന്നോട്ടു എടുക്കുമ്പോൾ കുട്ടിയുടെ ദേഹത്ത് തട്ടുകയായിരുന്നു.