കാസർകോട് കുമ്പളയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു; വിദ്യാർഥിക്ക് ഗുരുതര പരുക്ക്
Aug 26, 2023, 12:20 IST

കാസർകോട് കുമ്പളയിൽ കാർ മറിഞ്ഞ് വിദ്യാർഥിക്ക് ഗുരുതര പരുക്ക്. പോലീസ് പിന്തുടരുന്നതിനിടെയാണ് അമിത വേഗതയിൽ വന്ന കാർ മറിഞ്ഞത്. അംഗടിമോഗർ ജിഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥികളാണ് കാറിലുണ്ടായിരുന്നത്. ഇവർ പോലീസിനെ കണ്ടതോടെ അമിത വേഗതയിൽ പോകുകയും പോലീസ് ഇവരെ പിന്തുടരുകയുമായിരുന്നു. ഇതിനിടെയാണ് കാർ നിയന്ത്രണം വിട്ട് മറിഞ്ഞത്.