കണ്ണൂർ വിമാനത്താവളത്തിൽ 221 ഗ്രാം സ്വർണവുമായി കാസർകോട് സ്വദേശി പിടിയിൽ
Jul 28, 2023, 11:04 IST

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 10 ലക്ഷം രൂപ വിലയുള്ള സ്വർണവുമായി യാത്രക്കാരൻ പിടിയിലായി. വിമാനത്താവളം പോലീസാണ് കാസർകോട് ബന്തടുക്ക സ്വദേശി അഹമ്മദ് കബീറിനെ പിടികൂടിയത്. 221 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. വിമാനത്താവളത്തിൽ നിന്നും പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ പോലീസ് പിടികൂടുകയായിരുന്നു.