കാസർകോട് ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ ചെളിയിൽ മുക്കി കൊന്നു; അമ്മ കസ്റ്റഡിയിൽ
Sep 13, 2023, 12:29 IST

കാസർകോട് ഉപ്പളയിൽ ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ ചെളിയിൽ മുക്കി കൊന്ന കേസിൽ അമ്മ കസ്റ്റഡിയിൽ. ഉപ്പള പച്ചിലമ്പാറ കോളനിയിൽ താമസിക്കുന്ന സത്യനാരായണന്റെ ഭാര്യ സുമംഗലിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ ഉച്ചയ്ക്കാണ് ഇവരുടെ കുഞ്ഞിനെ ചെളിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
സുമംഗലി ഭർത്താവിനോട് പിണങ്ങി ഇന്നലെ ഉച്ചയോടെയാണ് കുഞ്ഞിനെയും എടുത്ത് വീട് വിട്ടത്. തെരച്ചിലിൽ പിന്നീട് സുമംഗലിയെ കണ്ടെത്തി. മുളിഞ്ച വയലിന് സമീപത്തെ ചെളിയിൽ കുഞ്ഞിനെ എറിഞ്ഞു കൊന്നതായി സുമംഗലി പറഞ്ഞു.
വീട്ടുകാർ നടത്തിയ തെരച്ചിലിൽ കുഞ്ഞിനെ കണ്ടെത്തി. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവതിക്ക് മാനസിക പ്രശ്‌നങ്ങളടക്കം ഉണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.