കണ്ണൂർ കീഴ്പ്പള്ളിയിൽ കാട്ടാന നടുറോഡിൽ പ്രസവിച്ചു; സുരക്ഷയൊരുക്കി കൂട്ടത്തിലെ മറ്റ് ആനകൾ
Jun 8, 2023, 08:19 IST

കണ്ണൂർ കീഴ്പ്പള്ളിയിൽ കാട്ടാന റോഡിൽ പ്രസവിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. കീഴ്പ്പള്ളി പാലപ്പുറ റൂട്ടിൽ നേഴ്‌സറിക്ക് സമീപത്താണ് കാട്ടാന പ്രസവിച്ചത്. കൂട്ടത്തിലുള്ള മറ്റ് ആനകൾ സുരക്ഷ ഒരുക്കി റോഡിൽ തമ്പടിക്കുകയും ചെയ്തു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. റോഡിൽ തന്നെ കാട്ടാന പ്രസവിച്ചതോടെ കീഴ്പ്പള്ളി-പാലപ്പുഴ റോഡ് അടച്ചിട്ടിരിക്കുകയാണ്. നിരീക്ഷണവുമായി വനംവകുപ്പ് സംഘം സ്ഥലത്തുണ്ട്.