ഇടുക്കിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി; ഷോക്കേറ്റതെന്ന് സംശയം

elephant

ഇടുക്കി ബി എല്‍ റാമില്‍ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. താഴ്ന്നുകിടന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റതെന്നാണ് സംശയിക്കുന്നത്. സിഗരറ്റ് കൊമ്പൻ എന്നറിയപ്പെടുന്ന ആനയാണ് ചരിഞ്ഞത്. 

അതേസമയം ഇന്ന് പുലർച്ചെ ഒന്നരയ്ക്ക് ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ ഒരു വീട് ഭാഗികമായി തകർന്നിരുന്നു. അരിക്കൊമ്പൻ എന്ന കാട്ടാനയാണ് ആക്രമണം നടത്തിയത്. അതിഥി തൊഴിലാളികൾ താമസിച്ച വീടാണ് കാട്ടാന ആക്രമിച്ചത്.
 

Share this story