കീം എൻജിനീയറിംഗ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് ആലപ്പുഴ സ്വദേശി ദേവാനന്ദിന്

exam

കേരള എൻജിനീയറിംഗ് ആർക്കിടെക്ചർ ആൻഡ് മെഡിക്കൽ എൻട്രൻസ്(കീം) ഫലം പ്രഖ്യാപിച്ചു. 52,500 പേർ റാങ്ക് പട്ടികയിൽ ഇടം നേടി. cee.kerala.gov.in എന്ന സൈറ്റ് വഴി ഫലം അറിയാം. 

എൻജിനീയറിംഗിൽ ഒന്നാം റാങ്ക് ആലപ്പുഴ സ്വദേശി ദേവാനന്ദ് പി നേടി. മലപ്പുറം സ്വദേശി ഹഫീസ് റഹ്മാനാണ് രണ്ടാം റാങ്ക്. മൂന്നാം റാങ്ക് കോട്ടയം സ്വദേശി അലൻ ജോണിയും സ്വന്തമാക്കി. 

എൻജിനീയറിംഗ് പരീക്ഷ ജൂൺ 5 മുതൽ 9 വരെയാണ് നടന്നത്. ഫാർമസി പരീക്ഷ ജൂൺ 9 മുതൽ ജൂൺ 10 വരെയായിരുന്നു.
 

Share this story