നെടുമ്പാശ്ശേരിയിൽ ഒരു കിലോ ഹെറോയിനുമായി കെനിയൻ യുവതി പിടിയിൽ
May 29, 2023, 11:10 IST

കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ലഹരി മരുന്നുമായി വിദേശ വനിത പിടിയിലായി. ഷാർജയിൽ നിന്നുവന്ന വിദേശ വനിതയിൽ നിന്നും ഒരു കിലോ ഹെറോയിനാണ് പിടികൂടിയത്. രഹസയ് വിവരത്തെ തുടർന്ന് ഡിആർഐ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്
ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിൽ ഇന്ന് പുലർച്ചെയാണ് കെനിയൻ വനിത എത്തിയത്. ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിൻ. സമാനമായ രീതിയിൽ ഇവർ മുമ്പും ഹെറോയിൻ കടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.