ഗവർണർക്കെതിരായ പോരാട്ടത്തിൽ യോജിച്ച് പ്രവർത്തിക്കാൻ കേരളവും തമിഴ്‌നാടും തീരുമാനിച്ചു
Apr 18, 2023, 14:50 IST

ഗവർണർക്കെതിരായ പോരാട്ടത്തിൽ യോജിച്ച് പ്രവർത്തിക്കാൻ കേരളവും തമിഴ്‌നാടും തീരുമാനിച്ചു. ഗവർണർക്കെതിരായ നിലപാടിൽ പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കേരളാ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിനുള്ള മറുപടി കത്തിലാണ് ഇക്കാര്യത്തിൽ എല്ലാ പിന്തുണയും ഉറപ്പ് നൽകുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ സ്റ്റാലിനെ അറിയിച്ചത്
ഫെഡറൽ സംവിധാനങ്ങളുടെ അധികാരത്തിന് മേലുള്ള കടന്നുകയറ്റം ഗവർണർമാർ നടത്തുന്നതായി കേരളാ, തമിഴ്‌നാട് മുഖ്യമന്ത്രിമാർ അഭിപ്രായപ്പെടുന്നു. ബില്ലുകളിൽ വ്യക്തത വരുത്തിയിട്ടും ഗവർണർമാർ ഒപ്പിടാത്ത സാഹചര്യമാണുള്ളതെന്നും ഇരു സർക്കാരുകളും പറയുന്നു.